2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

ചേർപ്പ്‌ പടിഞ്ഞാട്ടുമുറി ശ്രീ ധര്മ്മശാസ്താ ക്ഷേത്രം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം തൃശൂർ.
തൃശൂർ പട്ടണത്തിൽ നിന്നും 11 കിലൊമീറ്റർ പടിഞ്ഞാറ് മാറി തൃപ്രയാർ റൂട്ടിലാണ്‌  ചേർപ്പ്‌ ...
കലകളും കലാകാരന്മാരും ക്ഷേത്രങ്ങളും ......
അങ്ങിനെ പെരുമകൾ കൊണ്ട് പെരുതായി തീര്ന്ന പെരുവനം ഗ്രാമവും .....
സാക്ഷാൽ ഇരട്ടയപ്പന്റെയും, തിരുവുള്ളക്കാവ് ശാസ്താവിന്റെയും,മേക്കാവിലമ്മയുടെയും, ഊരകത്തമ്മ തിരുവടിയുടെയും, സാക്ഷാൽ ഭൂമിദേവി ചേർപ്പിലമ്മയുടെയും, കേരള പഴനി ശ്രീ മുരുകന്റെയും, സാന്നിധ്യം കൊണ്ട് മാത്രം ധന്യമായ ചേർപ്പും പരിസരവും ......
ക്ഷേത്ര കലകളിലും മറ്റു കലാരൂപങ്ങളിലും പേരും പെരുമയും തേടി തന്ന ഒട്ടേറെ കലാക്കാരന്മാർക്ക്‌ ജന്മം നല്കിയ ചേർപ്പ്‌ .....

ചേർപ്പ്‌ പടിഞ്ഞാട്ടുമുറി ശ്രീ ധര്മ്മശാസ്താ ക്ഷേത്രം ..........
ചേർപ്പ്‌ ഭഗവതീ ക്ഷേത്രത്തിനടുത്താണ്  പുത്തൻ കുളം ....
ഈ കുളത്തിനരികിൽ തന്നെയാണ്  ശ്രീ ധര്മ്മശാസ്താ ക്ഷേത്രം ..........
പാരെക്കാട്ട് കുടുംബക്കാരുടെ ക്ഷേത്രമായിരുന്നുവത്രേ ഇത് ....
വര്ഷങ്ങളോളം .......ഈയടുത്ത കാലം വരെ ശ്രീ മണിമേനോൻ എന്നറിയപ്പെടുന്ന ശ്രീ രവീന്ദ്രനാഥ് ആയിരുന്നു നടത്തി കൊണ്ടു പോയിരുന്നത്. പ്രായാധിക്ക്യവും ആരോഗ്യപരമായ കാരണങ്ങളാലും അദ്ദേഹത്തിനു മാറി നില്ക്കെണ്ടാതായി വന്നപ്പോൾ ശ്രീ ഉണ്ണികൃഷ്ണൻ നോക്കി നടത്തുന്നു ....

വിളിച്ചാൽ വിളിപ്പുറതെത്തുന്ന സ്വാമിയാണ് അയ്യപ്പൻ ....
കലികാല രക്ഷകനാണ്‌ ......
മനസ്സുരുകി വിളിച്ചാൽ ഓടിയെത്തുന്നവാനാണ് .....
നിത്യ പൂജയില്ലെങ്കിലും ഏതു  ദിവസങ്ങളിലും ഭക്തജനങ്ങൾക്ക്‌ ഇവിടെ വന്നു ദര്ശനം നടത്താവുന്നതാണ് ....
എല്ലാ ശനിയാഴ്ച ദിവസങ്ങളിലും നടത്തുന്ന നിരമാലയാണ് പ്രധാനം ...
ചിങ്ങമാസത്തിലെ ഉത്രാടടിനത്തിൽ ഇവിടെ പ്രതിഷ്ടാദിനം വിപുലമായി കൊണ്ടാടുന്നു ..
വിഷു ദിനത്തിലും നിറമാല ഉണ്ടാകുക പതിവാണ് ........
മഹാനവമിയോടനു ബന്ധിച് 10 ദിവസങ്ങളിൽ  നിറമാല ഉണ്ടായിരിക്കും .....

പുസ്തകപൂജയും എഴുത്തിനിരുത്തലും ഇവിടെ പ്രധാനമാണ് ....
മണ്ഡലമാസം 41 ദിവസവും ശരണ മന്ത്രങ്ങളാൽ മുഖരിതമാണിവിടെ ............
മാലയിട്ട്  എത്രയോ അയ്യപ്പൻമാർ ഇവിടെ കെട്ടു നിറച്ച് , നാളികേരവുമുടച്  ശബരി മലയിലേക്കു പോകുന്നു...
മണ്ഡല മാസം 41 ദിവസവും നിറമാലയുണ്ട് ....ഇതെല്ലാം ഭക്തന്മാരുടെ വഴിപാടുകളാണ് ...
മകര വിളക്ക്  ദിവസം ക്ഷേത്രത്തിൽ എണ്ണിയാൽ തീരാത്തത്ര കര്പ്പൂര ദീപങ്ങൾ സ്വമിക്കായി എരിഞ്ഞു  തീരുന്നു ...
നിരവധി അഭിഷേകങ്ങൾ നടത്തി .......,
ഹോമകുണ്ടമൊരുക്കി മകരവിളക്ക്‌ വളരെ ഭംഗിയായി ഇവിടെ കൊണ്ടാടുന്നു .
എല്ലാ നിറമാല ദിവസങ്ങളിലും ഭക്തജനങ്ങളുടെ നാമജപം ദീപാരാധനക്ക് ശേഷം ഒരു മണിക്കൂർ നേരം ഉണ്ടാകും
ദേശ വിളക്കു ദിവസം ഈ ക്ഷേത്രത്തിലും പ്രത്യേക പൂജകളും പരിപാടികളും ഉണ്ടായിരിക്കും ...
എല്ലാ ശനിയാഴ്ച ദിവസങ്ങളിലും എള്ളുതിരി കത്തിച്ചു സ്വാമിയേ പ്രാർഥിക്കുന്നത് ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും ദോഷങ്ങൾ മാറുന്നതിനും അത്ത്യുത്തമമാണ്‌ ...
 ഇവിടത്തെ പ്രധാന വഴിപാടുകൾ നിറമാല, എണ്ണ, നെയ്യ് , എള്ളുതിരി , പുഷ്പാഞ്ജലി  , എന്നിവയാണ് ....
കൂടാതെ ചോറൂണ് ,തുലാഭാരം , തുടങ്ങിയ വഴിപാടുകളും ശ്രീ ധര്മ്മശാസ്താവിന്റെ സമക്ഷത്തിൽ നടത്താവുന്നതാണ് ...
ക്ഷേത്രത്തിലെക്കാവശ്യമുള്ള നെല്ല്,അരി,ശര്ക്കര,അവിൽ,മലര്,കല്ക്കണ്ടം,കര്പ്പൂരം,ചന്ദനത്തിരി, നെയ്യ് , തുടങ്ങിയ പൂജാദ്രവ്യങ്ങൾ ഭക്തജനങ്ങൾക്ക്‌  നിറമാല ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് വഴിപാടായി സമർപ്പിക്കാവുന്നതാണ് ...
നെല്പ്പറ, അരിപ്പറ ,മലര്പ്പറ , എന്നിവ ക്ഷേത്രത്തിൽ നിറമാല ദിവസങ്ങളിൽ
നടത്താവുന്നതാണ് ..
ക്ഷേത്രത്തിന്റെ നടത്തിപ്പിനായി, ക്ഷേത്ര കമ്മിറ്റി വിപുലപ്പെടുത്തുന്നതിനുമായി താത്പര്യമുള്ള ഭക്തജനങ്ങളിൽ നിന്നും സഹായ സഹകരണങ്ങളും  വിലയേറിയ നിര്ദേശങ്ങളും സ്വാഗതം ചെയുന്നു....
ക്ഷേത്ര ആവശ്യങ്ങൾക്കായി   താഴെ കാണുന്ന നമ്പരിൽ എപ്പോഴും  ബന്ധപെടാവുന്നതാണ് ...
9 8 4 7 7 5 0 8 5 7
9 8 9 5 3 8 0 7 2 2 


 ...........................സ്വാമി ശരണം ..........................